Tuesday, December 23, 2025

കരിയറിലെ ആദ്യ എടിപി ഡബിൾസ് കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം യൂകി ഭാംബ്രി; ഇന്ത്യ – ദക്ഷിണാഫ്രിക്ക സഖ്യം കിരീടത്തിലെത്തിയത് ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും തോല്‍ക്കാതെ

മയ്യോര്‍ക്ക : കരിയറിലെ ആദ്യ എ.ടി.പി ഡബിള്‍സ് ടെന്നീസ് കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം യൂകി ഭാംബ്രി. സ്‌പെയിനില്‍ വെച്ച് നടന്ന മയ്യോര്‍ക്ക ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ നെതര്‍ലന്‍ഡ്‌സിന്റെ റോബിന്‍ ഹാസെ-ഓസ്ട്രിയയുടെ ഫിലിപ്പ് ഓസ്‌വാള്‍ഡ് സഖ്യത്തെ കീഴടക്കിയാണ് താരം തന്റെ കരിയറിലെ ആദ്യ എ.ടി.പി. ഡബിള്‍സ് കിരീടത്തില്‍ മുത്തമിട്ടത്.

സൗത്ത് ആഫ്രിക്കയുടെ ലോയ്ഡ് ഹാരിസിനൊപ്പമാണ് താരം പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ മത്സരിച്ചത് സ്‌കോര്‍: 6-3, 6-4. ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും തോല്‍ക്കാതെ ആധികാരികമായാണ് സഖ്യം കിരീടത്തിലെത്തിയത് എന്ന പ്രത്യേകതയുമുണ്ട്. സെമി ഫൈനലിൽ ടൂര്‍ണമെന്റിലെ ടോപ് സീഡുകളായ സാന്റിയാഗോ ഗോണ്‍സാലസ്-എഡ്വേര്‍ഡ്‌ റോജര്‍ സഖ്യത്തെ അട്ടിമറിച്ചാണ് ഭാംബ്രി-ഹാരിസ് സഖ്യം കലാശപ്പോരിന് യോഗ്യത നേടിയത്.

Related Articles

Latest Articles