കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ത്തിന സ്വന്തമാക്കി. 276 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 49.1 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ജയം കുറിച്ചത്. 160 റണ്‍സിനിടെ ആറ് പ്രധാന വിക്കറ്റുകള്‍ നഷ്ടമായിട്ടും ദീപക് ചഹാര്‍ (69*)-ഭുവനേശ്വര്‍ കുമാര്‍ (19) കൂട്ടുകെട്ടിലാണ് ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയത്.
സൂര്യകുമാര്‍ യാദവ് 44 പന്തില്‍ ആറ് ബൗണ്ടറി സഹിതം 53 റണ്‍സുമായി തന്റെ ആദ്യ അര്‍ധ സെഞ്ച്വറി സ്വന്തമാക്കി. ക്രുനാല്‍ പാണ്ഡ്യ 54 പന്തില്‍ മൂന്ന് ബൗണ്ടറികള്‍ സഹിതം വിലപ്പെട്ട 35 റണ്‍സാണ് സ്വന്തമാക്കിയത്. എട്ടാമനായി ക്രീസിലെത്തിയ ദീപക് ചഹാര്‍ 82 പന്തുകള്‍ നേരിട്ട് ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 69 റണ്‍സാണ് നേടിയത്.
ശ്രീലങ്കയ്‌ക്കെതിരേ എട്ടാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചഹാര്‍. രണ്ടു വിക്കറ്റും നേടി ഓള്‍റൗണ്ട് പ്രകടനം നടത്തിയ ചാഹര്‍ തന്നെയാണ് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

