Saturday, December 13, 2025

കോഴിക്കോട് ബേപ്പൂർ ഹാർബറിൽ ഫിഷിങ് ബോട്ടിന് തീപിടിച്ച് അപകടം; രണ്ടുപേർക്ക് പൊള്ളലേറ്റു

കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ നിർത്തിയിട്ടിരുന്ന ബോട്ടിന് തീപിടിച്ച് അപകടം. രണ്ട് പേർക്ക് പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വദേശികളായ താജുൽ അക്ബർ, റഫീഖ് എന്നിവർക്കാണ് പൊള്ളലേറ്റത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരും ചികിത്സയിൽ തുടരുകയാണ്.

‘അഹല്‍ ഫിഷറീസ്’ എന്ന ബോട്ടിലാണ് തീപ്പിടിത്തമുണ്ടായത്. രണ്ട് ദിവസം മുൻപാണ് ബോട്ട് ബേപ്പൂർ തുറമുഖത്ത് എത്തിച്ചത്. ബോട്ടിലുണ്ടായിരുന്ന ​ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. മീഞ്ചന്ത, ബീച്ച്, നരിക്കുനി, മുക്കം എന്നിവിടങ്ങളിൽ നിന്നുള്ള അ​ഗ്നിരക്ഷാ സേനാം​ഗങ്ങൾ എത്തിയാണ് തീ അണച്ചത്. സമീപത്തുണ്ടായിരുന്ന ബോട്ടുകൾ മാറ്റിയത് വൻ അപകടം ഒഴിവാക്കി.

Related Articles

Latest Articles