Thursday, January 8, 2026

ഇന്ത്യ – റഷ്യ സൗഹൃദത്തിന്റെ അഞ്ഞൂറ്റി അമ്പത്തിയഞ്ചാം വാർഷികം ! വിഖ്യാത റഷ്യൻ സഞ്ചാരി അഫനാസി നികിതിന്റെ ചരിത്ര പ്രസിദ്ധ ഇന്ത്യൻ യാത്ര പുനരാവിഷ്കരിച്ച് റഷ്യയുടെ ഓണററി കോണ്‍സുലും റഷ്യന്‍ ഹൗസ് ഡയറക്ടറുമായ രതീഷ് സി.നായർ

ഇന്ത്യയിലെത്തിയ ആദ്യ പാശ്ചാത്യൻ വാസ്കോഡ ഗാമയാണെന്നാണ് നമ്മൾ പാഠപുസ്തകങ്ങളിലൂടെ പഠിച്ചിരിക്കുന്നത്. എന്നാൽ ഇത് ചരിത്രപരമായി ശരിയല്ല. കാരണം എന്നാല്‍ പൂര്‍ണ്ണമായും സമുദ്രമാര്‍ഗ്ഗം ഇന്ത്യയിലെത്തിയ യൂറോപ്യന്‍ സഞ്ചാരിയും വ്യാപാരിയുമായിരുന്ന വാസ്കോഡഗാമ. അതിനു മുമ്പ് ഇറ്റലിയില്‍ നിന്നും നിക്കോള്‍ ഡി കോണ്ടിയും, റഷ്യയില്‍ നിന്നും അഫനാസി നികിതിനും ഇന്ത്യയിലെത്തിയിട്ടുണ്ട്. 1498ലാണ് വാസ്കോഡ ഗാമ കോഴിക്കോട് കാപ്പാട് കപ്പലിറങ്ങുന്നത്. എന്നാൽ അതിനും ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്കു മുമ്പ് 1469 ൽ നികിതിന്‍ കോഴിക്കോട് എത്തിയതായി അദ്ദേഹം തന്നെ എഴുതിയ മൂന്ന് കടലുകള്‍ താണ്ടിയുള്ള യാത്ര (VOYAGE BEYONDTHREESEAS) എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. അതായത് ഇന്ത്യ – റഷ്യ സൗഹൃദത്തിന്റെ അഞ്ഞൂറ്റി അമ്പത്തിയഞ്ചാം വാർഷികമാണ് ഇക്കൊല്ലം.

ഈ സവിശേഷ നിമിഷത്തിൽ അഫനാസി നികിതിന്റെ ആ യാത്ര “VOYAGE@555” എന്ന പേരിൽ പുനരാവിഷ്ക്കരിക്കുകയാണ് റഷ്യയുടെ ഓണററി കോണ്‍സുലും റഷ്യന്‍ ഹൗസ് ഡയറക്ടറുമായ രതീഷ് സി.നായര്‍. അഞ്ഞൂറ്റി അമ്പത്തിയഞ്ചു വർഷം മുമ്പ് നികിതിൻ യാത്ര തിരിച്ചത് പോലെ റഷ്യയിലെ ത്വേറില്‍ നിന്ന് വോള്‍ഗയിലൂടെ രതീഷ് സി.നായര്‍ യാത്രതിരിക്കും. തുടര്‍ന്ന് അസൈര്‍ബജാന്‍, ഇറാൻ , രാജ്യങ്ങൾ പിന്നിട്ട് ഒമാന്‍ വഴിയാകും ഇന്ത്യയിലെത്തുക

നികിതിന്‍ തന്‍റെ പുസ്തകത്തില്‍ വിവരിക്കുന്ന വോള്‍ഗ നദിക്കരയിലെ പട്ടണങ്ങള്‍ സന്ദര്‍ശിച്ചാണ് അസൈര്‍ബജാനിലെത്തുക. അവിടെയും, ഇറാനിലും പ്രത്യേക വാഹനത്തിലാണ് യാത്ര തുടരുന്നത്. പിന്നീട് ഒമാന്‍ വഴി ഇന്ത്യയിലെത്തും. അഫനാസി നികിതിന്‍റെ പുസ്തകത്തില്‍ ഇന്ത്യയിലെ ഇരുപതോളം സ്ഥലങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇവിടെയും രതീഷ് സി.നായര്‍ സന്ദര്‍ശിക്കും. നാല്‍പത് ദിവസം നീളുന്ന “VOYAGE@555” എന്ന യാത്രാ പുനരാവിഷ്ക്കാരം ഒക്ടോബര്‍ രണ്ടാവാരം കോഴിക്കോട് സമാപിക്കും.

ഈ അഞ്ച് രാജ്യങ്ങളിലേയും യൂണിവേഴ്സിറ്റികളില്‍ പ്രഭാഷണം, എക്സിബിഷന്‍, വ്യാപാരബന്ധം ദൃഡമാക്കുന്നതിനുള്ള ചര്‍ച്ചകള്‍, വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള മത്സരങ്ങള്‍ എന്നിവയുമുണ്ടാകും. റഷ്യന്‍ എംബസി, റഷ്യൻ വിദേശകര്യ മന്ത്രാലയം, റഷ്യന്‍ ന്യൂക്ലിയര്‍ കോർപിറേഷൻ റോസ് ആറ്റo , സ്ബേര്‍ ബാങ്കും (Rosattom, Sber Bank)സംയുക്തമായാണ് യാത്ര ഏകീകരിക്കുന്നത്

Related Articles

Latest Articles