Monday, June 17, 2024
spot_img

കൊടുക്കാനുള്ളത് അഞ്ചുമാസത്തെ കുടിശിക ! ഒരു മാസത്തെ ക്ഷേമപെൻഷൻ തുക അനുവദിച്ച് ധന വകുപ്പ് ;ബുധനാഴ്ച മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ വരുന്ന ബുധനാഴ്ച മുതൽ വിതരണം ചെയ്യും. നിലവിൽ അഞ്ചുമാസത്ത കുടിശികയാണ് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകളിൽ ഉള്ളത്. ഇതിൽ ഒരുമാസത്തെ കുടിശിക തീർക്കാനുള്ള 900 കോടി രൂപയാണ് ഇന്ന് ധനവകുപ്പ് അനുവദിച്ചത്.

തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ടുമാസത്തെ കുടിശിക വിതരണം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് 18,253 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു

Related Articles

Latest Articles