തിരുവനന്തപുരം: സംസ്ഥാനത്ത് പനി കുറവില്ലാതെ പടരുന്നു. ഇന്നലെമാത്രം അഞ്ച് പേർ പനിയെ തുടർന്നു മരിച്ചു. ഒരാളുടെ മരണം ഡെങ്കിപ്പനിയെ തുടർന്നാണെന്നു സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ഡെങ്കിപ്പനി ബാധിച്ചവരാണെന്നാണ് റിപ്പോർട്ട്. എച്ച് വൺ എൻ വൺ ബാധിച്ചും എലിപ്പനി ബാധിച്ചും ഓരോരുത്തർ മരിച്ചു.
തിരുവനന്തപുരം പോത്തൻകോട് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ജപ്പാൻ ജ്വരം ബാധിച്ചാണോ എന്നു സംശയിക്കുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.

