Saturday, January 3, 2026

50 ലക്ഷം രൂപ വിലവരുന്ന അഞ്ച് പെരുമ്പാമ്പുകളെ ബാഗിലാക്കി കടത്തി; വിമാനത്താവളത്തിലെത്തിയ യുവാവ് കസ്റ്റംസ് പിടിയിൽ

ചെന്നൈ : വിദേശത്ത് നന്നും കടത്തിക്കൊണ്ടുവന്ന പെരുമ്പാമ്പുകളുമായി യുവാവ് പിടിയിൽ. ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് ആണ് ഇവയെ പിടികൂടിയത്. ഇവയ്‌ക്ക് 50 ലക്ഷം രൂപ വിലവരും. ഡിണ്ടിഗൽ സ്വദേശിയായ വിവേക് ആണ് തായ്‌ലാന്റിൽ നിന്ന് പാമ്പിനെ കടത്തിയത് എന്ന് കണ്ടെത്തി.

പടിഞ്ഞാറൻ, മദ്ധ്യ-ആഫ്രിക്ക പ്രദേശങ്ങളിൽ കണ്ടുവരുന്ന ബോൾ പൈത്തോൺസ് എന്ന് അറിയപ്പെടുന്ന പെരുമ്പാമ്പുകളാണിത്. എന്തെങ്കിലും അപകടമോ ഭീഷണിയോ ഉണ്ട് എന്ന് തോന്നിയാൽ അത് പന്ത് പോലെ ചുരുണ്ട് പോകും, അതുകൊണ്ടാണ് ഈ പേര് ലഭിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കാർട്ടൺ ബോക്‌സുകളിൽ പാക്ക് ചെയ്ത് പാമ്പുകളെ കടത്താനാണ് ഇയാൾ ശ്രമിച്ചത്.

രക്ഷപ്പെടുത്തിയ പാമ്പുകളെ ക്വാറന്റൈൻ ചെയ്ത ശേഷം തായ്ലാൻഡിലേക്ക് കയറ്റി അയച്ചു. കള്ളക്കടത്തുകാരാണ് തന്നെ കബളിപ്പിച്ച് പാമ്പുകളെ കടത്താൻ ശ്രമിച്ചത് എന്നാണ് ഇയാൾ പറയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Latest Articles