Sunday, May 19, 2024
spot_img

കെഎഎസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം നിശ്ചയിച്ചു; പുതുക്കിയത് ഒന്നര വർഷത്തിന് ശേഷം, മന്ത്രിസഭയുടെ തീരുമാനം ഐഎഎസ് അസോസിയേഷൻ്റെ പരാതിയിൻമേൽ

തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലുള്ള ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം നിശ്ചയിച്ചു.കെഎഎസ് പരീക്ഷ വിജയിച്ച് 104 പേർ സർവ്വീസിൽ പ്രവേശിച്ച് ഒന്നര വർഷം കഴിഞ്ഞ ശേഷമാണ് ശമ്പളം നിശ്ചയിച്ചത്.

കെഎഎസ് സ്പെഷ്യൽ റൂള്‍ പ്രകാരം 95,600 രൂപയായിരുന്നു കെഎഎസുകാരുടെ അടിസ്ഥാന ശമ്പളം.എന്നാൽ എൻട്രി കേഡറിൽ ഐഎഎസുകാർക്ക് ലഭിക്കുന്നതിനെക്കാള്‍ ശമ്പളമാണ് കെ.എ.എസിന് നിശ്ചയിച്ചതെന്ന പരാതിയുമായി ഐഎഎസ് അസോസിയേഷൻ സംസ്ഥാന സർക്കാരിനെ സമീപിച്ചിരുന്നു.ഇതേ തുടർന്ന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ശമ്പളം പുതുക്കി നിശ്ചയിച്ചത്.77,200-1,40,500 ആണ് പുതിയ ശമ്പളം.ഇതിൻെറ ഭാഗമായി കെഎഎസ് സ്പെഷ്യൽ റൂളിൽ ഭേദഗതി വരുത്തും.

Related Articles

Latest Articles