Saturday, December 13, 2025

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ മന്ത്രി ഉയർത്തിയ പതാക കുടുങ്ങി; തിരിച്ചിറക്കി വീണ്ടും ഉയർത്തി

പത്തനംതിട്ട: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ മന്ത്രി ഉയർത്തിയ ദേശീയ പതാക കുടുങ്ങി. മന്ത്രി വീണ ജോർജ് പതാക ഉയർത്തുന്നതിനിടെയാണ് പിഴവ് സംഭവിച്ചത്. കൊടിമരത്തിൽ പാതി പൊങ്ങിയ ദേശീയ പതാക, ചുറ്റിയ കയറിൽ കുടുങ്ങുകയായിരുന്നു.

മുകളിലെത്തിയ പതാക നിവരാതെ വന്നതോടെ ഉദ്യോഗസ്ഥർ പതാക താഴെ ഇറക്കി, തുടർന്ന് അതിലെ അപാകതകൾ പരിഹരിച്ചു. ശേഷം പോലീസ് ഉദ്യോഗസ്ഥരാണ് പതാക ഉയർത്തിയത്. മന്ത്രി വീണ ജോർജും ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യരും ദേശീയ പതാകയെ അഭിവാദ്യം ചെയ്തു.

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മന്ത്രി എല്ലാവർക്കും സ്വന്തന്ത്ര്യദിനാശംസകൾ നേർന്നു. ചടങ്ങിൽ നേരത്തെ മന്ത്രി ഗാ‍‍ർഡ് ഓഫ് ഓണർ സ്വീകരിക്കുകയും ചെയ്തു.

Related Articles

Latest Articles