Monday, May 6, 2024
spot_img

ആസാദി കാ അമൃത് മഹോത്സവ്; രാജ്ഭവനിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്ഭവനിലും വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി.

നിയമസഭാ മന്ദിരത്തിൽ സ്പീക്കർ എം.ബി. രാജേഷ് ദേശീയ പതാക ഉയർത്തി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ ദേശീയ പതാക ഉയർത്തി. വൈദ്യുതി ബോർഡ് ആസ്ഥാനത്ത് കെ.എസ്.ഇ.ബി. ചെയർമാൻ ഡോ. രാജൻ ഖോബ്രഗഡെ ദേശീയ പതാക ഉയർത്തി.

അതേസമയം, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ മന്ത്രി ഉയർത്തിയ ദേശീയ പതാക കുടുങ്ങി. മന്ത്രി വീണ ജോർജ് പതാക ഉയർത്തുന്നതിനിടെയാണ് പിഴവ് സംഭവിച്ചത്. കൊടിമരത്തിൽ പാതി പൊങ്ങിയ ദേശീയ പതാക, ചുറ്റിയ കയറിൽ കുടുങ്ങുകയായിരുന്നു.

മുകളിലെത്തിയ പതാക നിവരാതെ വന്നതോടെ ഉദ്യോഗസ്ഥർ പതാക താഴെ ഇറക്കി, തുടർന്ന് അതിലെ അപാകതകൾ പരിഹരിച്ചു. ശേഷം പോലീസ് ഉദ്യോഗസ്ഥരാണ് പതാക ഉയർത്തിയത്. മന്ത്രി വീണ ജോർജും ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യരും ദേശീയ പതാകയെ അഭിവാദ്യം ചെയ്തു.

Related Articles

Latest Articles