Friday, January 9, 2026

കലാലയത്തിലെ ചെങ്കോട്ടയുടെ ആധിപത്യം തകരുന്നു; യൂണിവേഴ്‌സിറ്റി കോളേജിനുള്ളിലെ എസ് എഫ് ഐയുടെ കൊടികളും ബാനറുകളും നീക്കം ചെയ്തു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിനുള്ളിലെ എസ് എഫ് ഐയുടെ കൊടികളും ബാനറുകളും നീക്കം ചെയ്തു. കോളേജ് കൗണ്‍സില്‍ തീരുമാനം അനുസരിച്ചാണ് നടപടി. കൊടിമരവും നീക്കം ചെയ്യും.

കഴിഞ്ഞ ദിവസം ചേര്‍ന്ന കോളേജ് കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച്‌ തീരുമാനം എടുത്തിരുന്നു. കര്‍ശനമായ പരിഷ്‌കരണ നടപടികള്‍ കൈക്കൊള്ളാന്‍ യോഗത്തില്‍ തീരുമാനമുണ്ടായിരുന്നു.

നേരത്തെ കോളേജിന്റെ പ്രധാനകവാടത്തില്‍ എസ് എഫ് ഐയുടെ പോസ്റ്ററുകളും ബാനറുകളും ഉണ്ടായിരുന്നു. ഇവയൊക്കെ എടുത്തുമാറ്റിയിട്ടുണ്ട്.

Related Articles

Latest Articles