Thursday, December 18, 2025

കിഷ്ത്വാറിലെ മിന്നൽപ്രളയം ! മരണം 33 ആയി ! രക്ഷാപ്രവർത്തനം തുടരുന്നു

ശ്രീന​ഗർ: ജമ്മുകശ്മീരിലെ മേഘവിസ്ഫോടനത്തിൽ മരണം 33 ആയി. 50 ലേറെ പേർക്ക് പരിക്കേറ്റെന്ന പ്രാഥമിക വിവരമാണ് പുറത്തുവരുന്നത്. ഒടുവിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം 33 പേരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന ആശങ്കയും അധികൃതർ പങ്കുവെയ്ക്കുന്നുണ്ട്.

ഇന്ന് ഉച്ച കഴിഞ്ഞുണ്ടായ മേഘ വിസ്ഫോടനത്തെ തുടർന്ന് കിഷ്ത്വാറിലെ ചൊസിതി മേഖലയിലാണ് മിന്നൽ പ്രളയം ഉണ്ടായത്. മേഖലയിൽ നിരവധി പേർ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം. തീര്‍ത്ഥപാതയിലാണ് അപകടം നടന്നിരിക്കുന്നത്. സ്ഥലത്ത് എന്‍ഡിആർഎഫ് സംഘം ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനായി എത്തിച്ചേർന്നിട്ടുണ്ട്. നിരവധി തീർത്ഥാടകർ അപകടത്തിൽ പെട്ടിട്ടുണ്ടെന്നും വിവരം വരുന്നുണ്ട്.

Related Articles

Latest Articles