Friday, January 9, 2026

ചൈനയിൽ കോവിഡ് വ്യാപനം രൂക്ഷം; ഫ്ലൈറ്റുകള്‍ റദ്ദാക്കി, സ്കൂളുകള്‍ അടച്ചു; നിയന്ത്രണങ്ങൾ കടുപ്പിച്ച് രാജ്യം

ബെയ്ജിങ്: കോവിഡ് (Covid) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചൈന. വ്യാപകമായ പരിശോധനകളാണ് രാജ്യത്ത് ഇന്ന് നടന്നത്. നൂറോളം ഫ്ലൈറ്റുകള്‍ റദ്ദാക്കി, വിനോദ സഞ്ചാര കേന്ദ്രങ്ങളും സ്കൂളുകളും അടച്ചു. ബീജിംഗ് അടക്കം അഞ്ചോളം പ്രവിശ്യകളില്‍ ഡസന്‍ കണക്കിന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍റെ കണക്കു പ്രകാരം 13 കോവിഡ് കേസുകളാണ് രാജ്യത്ത് ഇന്ന് സ്ഥിരീകരിച്ചത്.
തലസ്ഥാന നഗരമായ ബീജിംഗ് അതിര്‍ത്തികള്‍ അടക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. പ്രാദേശിക തലത്തില്‍ ലോക്ക്ഡൗണും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles