Saturday, April 20, 2024
spot_img

ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാരിയെ നടുറോഡില്‍ വെടിവച്ച് കൊന്നു;ദില്ലിയിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

ദില്ലി:ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാരിയെ നടുറോഡില്‍ വെടിവെച്ച് കൊന്നു. 32 കാരി ജ്യോതിയാണ് കൊല്ലപ്പെട്ടത്.
ബൈക്കിലും സ്‌കൂട്ടറിലുമായെത്തിയ രണ്ടുപേരാണ് ജ്യോതിക്ക് നേരേ വെടിയുതിര്‍ത്തതെന്ന് ഭര്‍ത്താവ് ദീപക് മാധ്യമങ്ങളോട് പറഞ്ഞു.

ദില്ലി പശ്ചിംവിഹാറില്‍ തിങ്കളാഴ്ച രാത്രി 7.30-ഓടെയായിരുന്നു ആക്രമണം നടന്നത്.രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.ഡല്‍ഹി ഡി.സി.പി. ഹരേന്ദ്രസിങ് സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നും പോലീസ് പറഞ്ഞു.

Related Articles

Latest Articles