Saturday, September 26, 2026

ക്യാന്‍സര്‍ രോഗികള്‍ക്ക് തിരിച്ചടിയായി പ്രളയ സെസ്

തിരുവനന്തപുരം: പ്രളയസെസില്‍ വലയുകയാണ് സംസ്ഥാനത്തെ ക്യാന്‍സര്‍ രോഗികള്‍. ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് ലക്ഷങ്ങള്‍ നല്‍കേണ്ടിവരുമ്പോള്‍ പ്രളയ സെസ് ആയി വലിയ വില കൂടി വേണ്ടിവരുന്നതോടെ ദുരിതത്തിലാവുകയാണ് പാവപ്പെട്ട രോഗികള്‍.

ക്യാന്‍സര്‍ രോഗികളുടെ ജീവന്‍ രക്ഷാ മരുന്നിന് മൂന്ന് ലക്ഷത്തിലധികം രൂപ വരെ വിലവരും. മരുന്നിന്റെ വിലക്കനുസരിച്ച് സെസും വര്‍ധിക്കും. ഇത്തരത്തിൽ മരുന്നുകള്‍ക്ക് പിന്നെയും വില വര്‍ധിക്കുന്നതോടെ ദുരിതത്തിലായിരിക്കുകയാണ് സംസ്ഥാനത്തെ പാവപ്പെട്ട ക്യാൻസർ രോഗികൾ.

ഓരോ മരുന്നും കഴിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പുറമേ വില വര്‍ധനവോടുകൂടി വീണ്ടും തങ്ങള്‍ ദുരിതത്തിലാവുകയാണെന്നാണ് രോഗികള്‍ പറയുന്നത്.

സര്‍ക്കാര്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് മരുന്നുകള്‍ വാങ്ങുമ്പോള്‍ സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് വാങ്ങുന്നതിനെക്കാള്‍ 80,000 രൂപയുടെ വരെ വിലക്കുറവാണ് ലഭിക്കുക.

Related Articles

Latest Articles