FLOOD-IN-PAKISTHAN
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പ്രളയം ഇത് വരെ കവർന്നത് 1033 ജീവൻ .1527 പേർക്ക് പരിക്ക് .
കഴിഞ്ഞ ദിവസം പെയ്ത മഴ അതിരൂക്ഷമായി ബാധിച്ചിരിക്കുന്നത് സിന്ധ് പ്രവിശ്യയെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സിന്ധിൽ 76 പേരാണ് മരിച്ചത്. ഖൈബർ പക്ത്വങ്കയിൽ 31 പേരും, ഗിൽജിത്ത് ബാൾട്ടിസ്ഥാനിൽ ആറ് പേരും ബലൂചിസ്ഥാനിൽ നാല് പേർക്കും ജീവൻ നഷ്ടപ്പെട്ടു . 24 മണിക്കൂറിനിടെ ശക്തമായ മഴയിലും പ്രളയത്തിലുമായി 119 പേരാണ് മരിച്ചത്.
110 ഓളം ജില്ലകളെ പ്രളയം രൂക്ഷമായി ബാധിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 72 ജില്ലകളെ ദുരന്തബാധിത മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. 51,275 പേരെ രക്ഷിച്ചു. 498,442 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
3,451.5 കിലോ മീറ്റർ റോഡ് മഴയിൽ തകർന്നടിഞ്ഞു . 149 പാലങ്ങളാണ് തകർന്നത്. 949,858 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 170 ഓളം കെട്ടിടങ്ങളും തകർന്നു.പ്രളയത്തിൽ മുങ്ങി താഴുകയാണ് പാകിസ്ഥാൻ ജനത. മരണ നിരക്ക് ഉയർന്നതിനാൽ സർക്കാർ ഇന്നലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രളയവും അടിയന്തരാവസ്ഥയും ജനങ്ങളെ വലയ്ക്കുകയാണ്.
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…