Thursday, January 8, 2026

അസമില്‍ വെള്ളപ്പൊക്കം അതിരൂക്ഷം : മരണം 174 ആയി, സംസ്ഥാനത്ത് 22.17 ലക്ഷം ആളുകള്‍ പ്രളയ ദുരിതത്തിൽ

ഗുവാഹത്തി: അസമില്‍ വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുന്നു. സംസ്‌ഥാനത്തെ 22.17 ലക്ഷം ആളുകള്‍ പ്രളയ ദുരിതത്തിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം കൂടി റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്‌. പ്രളയത്തിലും മണ്ണിടിച്ചിലിലുമായി ആകെ 174 പേരാണ് അസമില്‍ ഇതുവരെ മരണപ്പെട്ടത്. കച്ചാര്‍ ജില്ലയിലാണ് പ്രളയം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത്.

12.32 ലക്ഷത്തോളം ആളുകളാണ് ജില്ലയില്‍ പ്രളയം മൂലം ബുദ്ധിമുട്ട് നേരിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രധാന നദികളെല്ലാം അപകടകരമായ രീതിയില്‍ കര കവിഞ്ഞ് ഒഴുകുന്നത് ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്. ആകെ 50,714 ഹെക്‌ട​ര്‍ കൃ​ഷി ഭൂ​മി​ പ്രളയത്തില്‍ നശിച്ചിട്ടുണ്ട്. 23 ജില്ലകളിലായി 404 ദുരിതാശ്വാസ ക്യാംപു​കള്‍ തുറന്നിട്ടുണ്ട്. 138 കേന്ദ്രങ്ങള്‍ വഴി പ്രളയ ബാധിതര്‍ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.

 

Related Articles

Latest Articles