International

കാമുകന്റെ സംസാരം അധികമായി; നാരങ്ങാവെള്ളത്തിൽ വിഷം കലർത്തി നൽകി കാമുകി; പിന്നെ സംഭവിച്ചത്…

ഫ്‌ളോറിഡ: നിർത്താതെ സംസാരിക്കുന്ന കാമുകന് വെള്ളത്തിൽ വിഷം (Poison) കലർത്തി നൽകി കാമുകി. അമേരിക്കയിലെ ഫ്‌ളോറിഡയിൽ ആണ് സംഭവം. 54കാരിയായ അൽവിസ് പരീഷ് ആണ് കാമുകൻ വില്ല്യം കാർട്ടറിന് വിഷം കലക്കി നൽകിയത്. വില്ല്യം നിർത്താതെ വർത്തമാനം പറഞ്ഞതോടെയാണ് താൻ വിഷം നൽകിയതെന്ന് അൽവിസ് പറയുന്നു. പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ ലെമണേഡിന്റെ കുപ്പിയും വിഷത്തിന്റെ ബാക്കിയും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം അൽവിസ് തന്നെയാണ് പോലീസിനേയും വിവരം അറിയിച്ചത്. വീട്ടിലെത്തിയ പോലീസുകാരോടും ഇവർ കയർത്ത് സംസാരിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വീടിന് മുന്നിലെ പോർച്ചിൽ നിന്നാണ് പോലീസ് ഉദ്യോഗസ്ഥരോടും എതിർത്ത് സംസാരിച്ചത്. കാമുകന് വെള്ളത്തിൽ വിഷം കലർത്തി നൽകിയെന്നും ഇവർ സമ്മതിച്ചു.

അയാൾ സംസാരം നിർത്തുന്നുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞാൻ അത് ചെയ്തത്’ അൽവിസ് പറഞ്ഞു. ഇതോടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥർ ഇവരുടെ കയ്യിൽ വിലങ്ങ് അണിയിച്ചു. ‘വില്ല്യമിനെ കൊല്ലാൻ ഉദ്ദേശിച്ചല്ല താൻ അത് ചെയ്തത്. പക്ഷേ, ഇനി ഒരു അവസരം വന്നാൽ ഞാൻ ഇത് വീണ്ടും ചെയ്ത് കൂടായ്കയില്ല. ഇനി നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യൂ. നിങ്ങൾ എന്നെ കൊണ്ടു പോയില്ലെങ്കിൽ. ഞാൻ അയാളെ കൊല്ലും’ അൽവിസ് ഇങ്ങനെ പറഞ്ഞതായി ഉദ്യോഗസ്ഥർ പറയുന്നു.

admin

Recent Posts

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

3 mins ago

യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത…! കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; ​പരീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ

ദില്ലി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അശ്വ​നി വൈ​ഷ്ണ​വ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…

16 mins ago

ര_ക്ത_രക്ഷസുകൾ യാഥാർഥ്യം !!! ഞെട്ടി വിറച്ച് ലോകം

ര_ക്ത_രക്ഷസുകൾ യാഥാർഥ്യം !!! ഞെട്ടി വിറച്ച് ലോകം

42 mins ago

എന്തുകൊണ്ട് തോറ്റു? ലോക്സഭാ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്‌ക്കൊരുങ്ങി സിപിഎം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തോൽവി നേരിട്ടതിന്റെ കാരണം കണ്ടെത്താൻ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്ക്കൊരുങ്ങി സിപിഎം. പാർട്ടി വോട്ടുകളിലെ…

47 mins ago

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

9 hours ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

9 hours ago