Kerala

പ്രതിയെ പിടിക്കാൻ പോയ വള്ളം മുങ്ങി പോലീസുകാരന് ദാരുണാന്ത്യം; സിഐ ഉൾപ്പെടെ മറ്റു പോലീസുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ പ്രതിയെ പിടിക്കാൻ പോയ വള്ളം മുങ്ങി (Boat Sank In Water)ഒരു പോലീസുകാരൻ മരിച്ചു. പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ കണ്ടെത്താൻ പോലീസുകാരുമായി പോയ വള്ളം മുങ്ങിയാണ് അപകടം ഉണ്ടായത്. മൂന്ന് പോലീസുകാരും വഞ്ചിയിൽ നിന്ന് വെള്ളത്തിൽ വീണിരുന്നു. എസ്.എ.പി ക്യാമ്പിലെ പോലീസുകാരൻ ബാലുവിനെയാണ് ആദ്യം കാണാതായത്. പിന്നീട് ഈ പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആലപ്പുഴ സ്വദേശിയാണ് മരിച്ച ബാലു. മുക്കാൽ മണിക്കൂറിൽ കൂടുതൽ ചെളിയുളള ഭാഗത്ത് ആണ്ടുപോയിരുന്നു. ഇതിന് ശേഷമാണ് ബാലുവിനെ കണ്ടെത്താനായത്. ഇയാളെ ഉടനെ വർക്കലയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം കടക്കാവൂർ അഞ്ചുതെങ്ങ് പണയിൽ കടവിലായിരുന്നു അപകടം. കാണാതായ പോലീസ് ഉദ്യോഗസ്ഥനെ പിന്നീട് രക്ഷപ്പെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രധാന പ്രതിയാണ് ഒട്ടകം രാജേഷ്. കേസിലെ പത്ത് പ്രതികളെ ഇതിനോടകം പോലീസ് പിടിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രതിയാണ് ഒട്ടകം രാജേഷ്. ഇയാൾക്കായി തിരുവനന്തപുരം ജില്ലയിൽ പോലീസ് വ്യാപക തിരച്ചിൽ നടത്തി വരികയായിരുന്നു.

അതിനിടെയാണ് പ്രതി അഞ്ചുതെങ്ങ് മേഖലയിൽ ഒളിച്ച് താമസിക്കുന്നതായി വിവരം ലഭിച്ചത്. ഇതിനെ തുടർന്ന് ഇന്നലെ മുതൽ പോലീസ് ഈ മേഖലയിൽ തിരച്ചിൽ നടത്തുന്നുണ്ട്. പണയിൽ കടവ് ഭാഗത്ത് ഒരു തുരുത്തിൽ പ്രതിയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് തിരച്ചിലിനായി സ്ഥലത്തേയ്‌ക്ക് പുറപ്പെട്ടത്. തുടർന്ന് സാധാരണ വള്ളത്തിൽ ഒരു സി.ഐയും രണ്ട് പോലീസുകാരും തിരച്ചിലിനായി പുറപ്പെട്ടു. ഇതിനിടെയാണ് വള്ളം മറിഞ്ഞ് അപകടം ഉണ്ടായത്.

B4 Admin

Recent Posts

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

12 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

12 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

16 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

22 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

2 days ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

2 days ago