തിരുവനന്തപുരം: ആറ് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് നഗരത്തിലെ ബുഹാരി ഹോട്ടല്‍ നഗരസഭ പൂട്ടിച്ചു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ആറു കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. ഇതേത്തടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി ഹോട്ടല്‍ പൂട്ടുകയായിരുന്നു.ഭക്ഷ്യവിഷബാധയേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആഴ്ചകള്‍ക്ക് മുന്‍പാണ് കിഴക്കേ കോട്ടയ്ക്ക് സമപമുള്ള ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മസാല ദോശയില്‍ നിന്ന് പുഴുവിനെ കിട്ടിയത്. ഇതോടെ നഗരസഭ ആരോഗ്യവിഭാഗമെത്തി ഹോട്ടല്‍ പൂട്ടിച്ചിരുന്നു. ഇതിന് പിന്നാലെ ആരോഗ്യവിഭാഗം കര്‍ശന നടപടികള്‍ സ്വീകരിച്ച് വരികയാണ്. നഗരസഭാ മേയര്‍ ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു.
ആഴ്ചകള്‍ക്ക് മുന്‍പാണ് കിഴക്കേ കോട്ടയ്ക്ക് സമപമുള്ള ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മസാല ദോശയില്‍ നിന്ന് പുഴുവിനെ കിട്ടിയത്. ഇതോടെ നഗരസഭ ആരോഗ്യവിഭാഗമെത്തി ഹോട്ടല്‍ പൂട്ടിച്ചിരുന്നു. ഇതിന് പിന്നാലെ ആരോഗ്യവിഭാഗം കര്‍ശന നടപടികള്‍ സ്വീകരിച്ച് വരികയാണ്

