Tuesday, April 30, 2024
spot_img

ലക്‌ഷ്യം ‘വികസനം’; ഉത്തർപ്രദേശിൽ ജനസംഖ്യാ നയം നടപ്പിലാക്കാന്‍ തീരുമാനിച്ച്‌ യോഗി സർക്കാർ

ലക്‌നൗ: ഉത്തര്‍പ്രദേശിൽ ജനസംഖ്യാ നയം നടപ്പിലാക്കാന്‍ തീരുമാനിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. ഉത്തർപ്രദേശിന്റെ വികസനം മുന്‍നിര്‍ത്തി ജനസംഖ്യ നിയന്ത്രിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ നിയമം നടപ്പിലാക്കുന്നത്. ലോക ജനസംഖ്യാ ദിനത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യാനാഥ് ഔദ്യോഗിക പ്രഖ്യാപനം നടത്തും.

വിവിധ സമൂഹങ്ങളെ കേന്ദ്രീകരിച്ച്‌ 2021 – 2030 കാലയളവിലാകും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന് മുഖ്യമന്ത്രി അറിയിച്ചു. ജനസംഖ്യ നിയന്ത്രിക്കുന്നതിലൂടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഉറപ്പാക്കുകയും വിവിധ തലത്തിലുള്ള വികസനം സാധ്യമാക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം

ജനസംഖ്യാ വര്‍ദ്ധനവ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ ചില സമൂഹങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ലെന്നും ദാരിദ്ര്യവും, നിരക്ഷരതയുമാണ് ജനസംഖ്യാ വര്‍ദ്ധനവിന് കാരണമാകുന്നതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. നിലവില്‍ സംസ്ഥാനത്തെ ജനന നിരക്ക് 2.7 നിലവില്‍ ശതമാനമാണ്. രാജ്യത്ത് ഉത്തര്‍പ്രദേശിലും ബീഹാറിലുമാണ് ജനന നിരക്ക് ഇത്രയും കൂടുതല്‍ ഉള്ളത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles