Saturday, December 20, 2025

ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയെന്ന സംശയം; കൊച്ചിയിൽ മരിച്ച യുവാവിന്റെ ആന്തരിക അവയവങ്ങളിൽ വിഷാംശം കണ്ടെത്തിയതായി റിപ്പോർട്ട്

കൊച്ചി: ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി വഷളായി ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ട രാഹുലിൻ്റെ ആന്തരിക അവയവങ്ങളിൽ വിഷാംശം കണ്ടെത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.55 നാണ് രാഹുലിൻ്റെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചത്. രാഹുലിനെ ശനിയാഴ്ച ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഹൃദഘാതം ഉണ്ടായെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നത്. അന്നുമുതൽ വെന്റിലേറ്ററിലായിരുന്നു. ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് രാഹുലിനെ ചികിൽസിച്ചതെന്നും അധികൃതർ അറിയിച്ചിരുന്നു.

കോട്ടയം സ്വദേശിയായ രാഹുൽ ഡി നായർ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. ഇതിനടുത്തായി വാടകക്ക്  താമസിക്കുന്ന രാഹുൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഷവർമ പാഴ്സലായി വാങ്ങി കഴിച്ചത്. കാക്കനാടിലെ ഹയാത്ത് എന്ന ഹോട്ടലിൽ നിന്നാണ് ഷവർമ പാഴ്സലായി വാങ്ങിയത്. ഇത് കഴിച്ചതിനു പിന്നാലെ രാഹുലിൻ്റെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. ഷവർമയിൽ നിന്നുള്ള ഭക്ഷ്യ വിഷബാധയേറ്റതാണെന്നാണ് കുടുംബത്തിൻ്റെ പരാതി. ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയ രാഹുലിനെ ഈ ശനിയാഴ്ച ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

Related Articles

Latest Articles