Sunday, April 28, 2024
spot_img

കാനഡയിലെ പൗരൻമാർക്ക് വീസ! നടപടികൾ ഭാഗീകമായി പുന:സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ; സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർനടപടികളെന്ന് ഹൈക്കമ്മീഷൻ

ദില്ലി: കനേഡിയൻ പൗരൻമാർക്ക് ഇന്ത്യയിലേക്കുളള വീസ അനുവദിക്കുന്ന നടപടികൾ ഭാഗീകമായി പുന:സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ. എട്ട് വീസ കാറ്റഗറികളിൽ നാല് വിഭാഗങ്ങളിൽ വീസ അനുവദിക്കുന്ന നടപടികൾ ഇന്ന് മുതൽ പുന:രാരംഭിക്കാനാണ് തീരുമാനം. എൻട്രി വിസ, ബിസിനസ് വിസ, മെഡിക്കൽ വിസ, കോൺഫറൻസ് വിസ എന്നിവയുടെ സേവനങ്ങളാണ് ഇന്ന് മുതൽ പുന:രാരംഭിക്കുമെന്ന് ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചത്. സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷം നിർത്തിവച്ചിരിക്കുന്ന സേവനങ്ങൾ വീണ്ടും ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുന്നത്. തുടർന്ന് സെപ്തംബർ അവസാനത്തോടെ ഇന്ത്യയിലേക്കുള്ള കനേഡിയൻ പൗരന്മാർക്കുളള വിസ സേവനങ്ങൾ നിർത്തിവയ്‌ക്കുകയായിരുന്നു.

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ കാനഡയിൽ സുരക്ഷിതരാണെന്ന് ഉറപ്പാക്കുന്ന പക്ഷം കാനഡയിലേക്കുള്ള വിസ സേവനങ്ങൾ പുനരാരംഭിക്കാമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കഴിഞ്ഞ ദിവസമാണ് പ്രസ്താവന നടത്തിയത്. നയതന്ത്ര ബന്ധത്തിൽ വിള്ളൽ ഉണ്ടായതിന് പിന്നാലെ ഇന്ത്യയിലുള്ള 41 നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇവർ കാനഡയിലേക്ക് മടങ്ങിപ്പോവുകയും ചെയ്തിരുന്നു.

Related Articles

Latest Articles