Saturday, May 18, 2024
spot_img

ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ സാഹചര്യത്തിൽ ; കടപ്പുറത്തെ വനിത-ശിശു ആശുപത്രി കാന്റീൻ പൂട്ടിച്ചു

ആലപ്പുഴ: സംസ്ഥാനത്തെമ്പാടും ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിവരുന്ന പരിശോധനയിൽ കടപ്പുറത്തെ വനിത-ശിശു ആശുപത്രി കാന്റീൻ പൂട്ടിച്ചു. കുട്ടികളും ഗർഭിണികലടക്കമുള്ളവർ കഴിക്കുന്ന ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയതും കാന്റീൻ പൂട്ടിച്ചതും.

വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഭക്ഷണം പാകംചെയ്യുന്നതും ഭക്ഷണപദാർഥങ്ങൾ സൂക്ഷിക്കുന്നതുമെന്ന് പരിശോധനയിൽ കണ്ടെത്തി. ഭക്ഷണം പാകംചെയ്യുന്നിടത്തും പാത്രം കഴുകുന്നിടത്തുമെല്ലാം നായ്ക്കൾ, പൂച്ചകൾ, കാക്കകൾ, മറ്റു പക്ഷികൾ അടക്കമുള്ളവയെ കണ്ടെത്തി. ഇതിനെ തുടർന്നാണ് കാന്റീൻ പൂട്ടിയതും പിഴയടയ്ക്കുന്നതിനുള്ള നോട്ടീസ് നൽകിയതും.

Related Articles

Latest Articles