Tuesday, April 30, 2024
spot_img

വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് അനുമതി നൽകിയാൽ രാജ്യത്തെ അക്കാദമിക് രംഗത്തെ തകർക്കും ; ബിനോയ് വിശ്വം എംപി

ദില്ലി: വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് അനുമതി നൽകുന്നതിനെ എതിർത്ത് സിപിഐ. ഈ തീരുമാനം രാജ്യത്തെ അക്കാദമിക് രംഗത്തെ വിദേശ സർവകലാശാലകൾക്കും വിദേശ മൂലധനത്തിനും കീഴിലാക്കാനേ ഉപകരിക്കു എന്നാണ് പാർട്ടി മുഖപത്രത്തിൽ എഴുതിയ മുഖപ്രസംഗത്തിൽ ബിനോയ് വിശ്വം എംപി പറയുന്നത്.

കേരളത്തിൽ വിദേശ സർവകലാശാലകളെ അനുകൂലിച്ചുകൊണ്ടുള്ള എൽഡിഎഫ് നിലപാടിനെ തള്ളിയാണ് സിപിഐ മുഖപ്രസംഗം തയ്യാറാക്കിയത്. ലോകത്തെ മികച്ച 150 സർവകലാശാലകളെടുത്തൽ നിലവില്‍ ഇന്ത്യയിലെ ഒരു സർവകലാശാലകളും അതിലില്ല. അക്കാദമിക് രംഗത്തെ ഈ അവസ്ഥ പരിഹരിക്കണമെന്നും . സർവകലാശാലകൾ രാജ്യത്തിന്‍റെ ഭാവിയെ നയിക്കുന്ന ഉറവിടങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles