Wednesday, May 22, 2024
spot_img

ലോകഫുട്ബാളിലെ ഇതിഹാസത്തിന്റെ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​രം; ആശംസകളുമായി ഫുട്ബോൾ ലോകം

ബ്ര​സീ​ലി​യ: ലോക ഫുട്ബോളിലെ ഇ​തി​ഹാ​സം പെ​ലെ​യു​ടെ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​രം. വ​ൻ​കു​ട​ലി​ലെ ട്യൂ​മ​റാ​ണ് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച ശാ​രീ​രി​ക അ​സ്വ​സ്ഥ​ക​ളെ തു​ട​ർ​ന്ന് പെ​ലെ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ൻ​കു​ട​ലി​ൽ ട്യൂ​മ​ർ ക​ണ്ടെ​ത്തി​യ​ത്. ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം അ​ദ്ദേ​ഹ​ത്തെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യെ​ന്ന് സാ​വോ​പോ​ളോ​യി​ലെ ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റീ​ൻ ആ​ശു​പ​ത്രി അ​റി​യി​ച്ചു.

ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്നും താ​ൻ സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യും പെ​ലെ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ ആ​രാ​ധ​ക​രെ അ​റി​യി​ച്ചു. അദ്ദേഹം വേഗം സുഖമാവട്ടെ എന്ന ആശംസകളുമായി ഫുട്ബോൾ ലോകം ഒന്നടങ്കം ഒപ്പം ചേർന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles