Monday, June 17, 2024
spot_img

ഇത് തൊഴിലാളി സർക്കാരിന്റെ ചരിത്ര നേട്ടം ! ചരിത്രത്തിലാദ്യമായി കെ എസ് ആർ ടി സി യിൽ എല്ലുമുറിയെ പണിയെടുത്ത ജീവനക്കാർക്ക് പകുതി ശമ്പളം; വായടച്ച് ഭരണാനുകൂല തൊഴിലാളി സംഘടനകൾ

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. ശമ്പളത്തിന്റെ വെറും 50 ശതമാനം മാത്രമാണ് ജീവനക്കാർക്ക് നൽകിയത്. ചരിത്രത്തിലാദ്യമായാണ് കെ എസ് ആർ ടി സി യിൽ ജീവനക്കാർക്ക് പകുതി ശമ്പളം നൽകുന്നത്. ഇന്നലെ രാത്രിയാണ് ജീവനക്കാരുടെ ശമ്പള വിതരണ നടപടികൾ പൂർത്തിയാക്കിയത്.

സർക്കാർ സഹായമായ 50 കോടിയിൽ നിന്നും വെറും 30 കോടി മാത്രമാണ് കെ.എസ്.ആർ.ടി.സിക്ക് നൽകിയത്. അതിലൂടെടെയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്യാനായത്. 70 കോടി രൂപയാണ് സർക്കാർ സഹായമായി ഇനിയും ലഭിക്കാനുള്ളത്. അത് ലഭിച്ചാൽ മാത്രമേ ശമ്പളവിതരണം പൂർത്തിയാക്കാൻ സാധിക്കുവെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

അതേസമയം ശമ്പളം ഘട്ടം ഘട്ടമായി വിതരണം ചെയ്യാനുള്ള കെ.എസ്.ആർ.ടി.സിയുടെ തീരുമാനത്തിനെതിരെ തൊഴിലാളി സംഘടനകൾ പ്രതിഷേധം ഉയർത്തിയിരുന്നു. സി.ഐ.ടി.യു അടക്കമുള്ള സംഘടനകൾ ഇതിൽ പ്രതിഷേധിച്ചിരുന്നു.

Related Articles

Latest Articles