Kerala

കെവിനെ പുഴയിൽ മുക്കിക്കൊന്നതാണെന്ന് ഫോറൻസിക് വിദഗ്‌ധരുടെ മൊഴി

കോ​ട്ട​യം: കെവിന്‍ വധക്കേസില്‍ ഫോറന്‍സിക് വിദഗ്ദ്ധരുടെ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്ത്. കെ​വി​നെ പു​ഴ​യി​ൽ മു​ക്കി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു​വെന്നാണ് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ കോടതിയിൽ നൽകിയ മൊഴി. മു​ങ്ങു​ന്ന സ​മ​യ​ത്ത് കെ​വി​ന് ബോ​ധ​മു​ണ്ടാ​യി​രു​ന്നെ​ന്നും വി​ചാ​ര​ണ കോ​ട​തി​യി​ൽ ഇ​വ​ർ മൊ​ഴി ന​ൽ​കി.

രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഫോറൻസിക് സംഘം കെവിനെ മുക്കിക്കൊന്നത് തന്നെയാണെന്ന നിഗമനത്തിലെത്തിയത്. അ​ര​യ്ക്കൊ​പ്പം വെ​ള്ള​മു​ള്ള പു​ഴ​യി​ൽ കെ​വി​ൻ സ്വ​മേ​ധ​യാ മു​ങ്ങി മ​രി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല. കെവിന്‍റെ ശ്വാസകോശത്തിലെ വെള്ളത്തിന്‍റെ അളവാണ് സംഘം ചൂണ്ടി കാണിക്കുന്ന മറ്റൊരു കാരണം. ബോ​ധ​ത്തോ​ടെ ഒ​രാ​ളെ മു​ക്കി​യാ​ൽ മാ​ത്ര​മേ ഇ​ത്ര​യും വെ​ള്ളം ഒ​രാ​ളു​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ ക​യ​റൂ. അരക്കൊപ്പം വെള്ളത്തിൽ ബോധത്തോടെ ഒരാൾ വീണാൽ ഇത്രയും വെള്ളം ശ്വാസകോശത്തിൽ കയറില്ലെന്നാണ് ഫോറൻസിക് സംഘം മൊഴി നൽകിയത്.

കേസിന്‍റെ വിചാരണ നടക്കുമ്പോഴാണ് ഫോറൻസിക് മെഡിക്കൽ സംഘത്തിന്‍റെ റിപ്പോർട്ട്. തങ്ങൾ ഓടിച്ചപ്പോൾ പുഴയിൽ വീണ് മരിച്ചുവെന്നാണ് വിചാരണ സമയത്ത് നീനുവിന്‍റെ ബന്ധുക്കൾ കോടതിയിൽ പറഞ്ഞത്. ഫോറൻസിക് വിദഗ്ധരുടെ മൊഴിയോടെ ഈ വാദം പൊളിയുകയാണ്. കഴിഞ്ഞ വർഷം മെയ് 27നായിരുന്നു കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാനത്ത് നിന്ന് തട്ടിക്കൊണ്ടു പോയത്. പിന്നീട് മെയ് 28 ന് പുലർച്ചെ കെവിനെ തെന്മലയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

admin

Recent Posts

ഭഗവത് ഗീതയുടെ ഉന്നതമായ സാരാംശത്തെ സാധാരണ ജനങ്ങളിലേക്കെത്തിച്ച പ്രചാരകൻ; ആത്മീയതയുടെ പാതയിൽ സ്വസമാജത്തെ നവീകരിച്ച മഹാമഹർഷി; ഇന്ന് ചിന്മയാനന്ദ സ്വാമികളുടെ നൂറ്റിയെട്ടാം ജയന്തി ദിനം

കമ്മ്യൂണിസമുൾപ്പെട്ടയുള്ള പൊള്ളയായ ആശയങ്ങളാൽ ആകൃഷ്ടരാക്കപ്പെട്ട യുവസമൂഹത്തെ യാദാർത്ഥ്യ ബോധം പകർന്നു കൊടുത്ത് ധാർമികതയുടെയും മൂല്യബോധത്തിന്റെയും ആധാരത്തിൽ കർമ്മനിരതരാക്കി മാറ്റാൻ നടത്തിയ…

17 seconds ago

ജീവനെടുത്ത പ്രണയപ്പക !കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ വിധി ഇന്ന്

കണ്ണൂര്‍ : കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന്റെ വിധി ഇന്ന്. പ്രണയാഭ്യ‍ർഥന നിരസിച്ചതിനു തുടർന്നുള്ള വൈരാഗ്യത്തിൽ ശ്യാംജിത്ത്…

3 mins ago

ജസ്ന തിരോധാനം! കേസ് ഇന്ന് കോടതിയിൽ ;വിധി പറയാനും സാധ്യത

തിരുവനന്തപുരം: ജസ്‌ന തിരോധാനക്കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോള്‍ സിബിഐ…

34 mins ago

നൂറുകണക്കിന് യാത്രക്കാരുടെ യാത്ര മുടക്കിയ എയർ ഇന്ത്യ എക്സ്‌പ്രസ് പണിമുടക്കിന് പിന്നിൽ ഇടത് സംഘടനകൾ! മിന്നൽ പണിമുടക്കിന് കാരണം മാനേജ്മെന്റിനോടുള്ള പ്രതിഷേധം; സിവിൽ ഏവിയേഷൻ അധികൃതർ സാഹചര്യം വിലയിരുത്തുന്നു.

തിരുവനന്തപുരം: വ്യോമയാന രംഗത്ത് ചരിത്രത്തിൽ ഇല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് തുടരുന്നു. മുന്നറിയിപ്പില്ലാതെ…

2 hours ago