Monday, June 17, 2024
spot_img

വനത്തില്‍ അതിക്രമിച്ച് കയറി: ബാബുവിനും വിദ്യാർത്ഥികള്‍ക്കെതിരെയും കേസെടുത്ത് വനംവകുപ്പ്

പാലക്കാട്: പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെതിരെ കേസെടുത്തു.
വനംവകുപ്പാണ് കേസെടുത്തത്. ബാബുവിനൊപ്പം മല കയറിയ മൂന്ന് വിദ്യാർത്ഥികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ വനത്തില്‍ അതിക്രമിച്ച് കയറിയതിനാണ് കേസ്.

അതേസമയം നേരത്തെ ബാബുവിനെതിരെ കേസ് എടുക്കാന്‍ വനംവകുപ്പ് അധികൃതർ ആലോചിച്ചെങ്കിലും വകുപ്പ് മന്ത്രി ഇടപെട്ട് അത് ഒഴിവാക്കിയിരുന്നു. മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യം എത്തിയാണ് രക്ഷപ്പെടുത്തിയത്. ഇത്തരം സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ബാബുവിന് ഇളവ് നല്‍കാന്‍ തീരുമാനിച്ചിരുന്നത്.

Related Articles

Latest Articles