Friday, June 14, 2024
spot_img

എനിക്ക് ത്രിപുര്‍മാലിനി ദേവി ശക്തിപീഠത്തില്‍ ദര്‍ശനം നടത്തണമെന്നുണ്ടായിരുന്നു; പക്ഷെ പഞ്ചാബ് സർക്കാർ ക്ഷേത്രദർശനത്തിന് അനുവദിച്ചില്ല, രൂക്ഷവിമർശനവുമായി മോദി

പഞ്ചാബ്: പഞ്ചാബില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി (Narendra Modi) നരേന്ദ്രമോദി. എനിക്ക് ത്രിപുര്‍മാലിനി ദേവി ശക്തിപീഠത്തില്‍ ദര്‍ശനം നടത്തണമെന്നുണ്ടായിരുന്നുവെന്നും എന്നാൽ എന്നാല്‍ സർക്കാരും പൊലീസും അതിനുള്ള സജ്ജീകരണം ഒരുക്കാൻ തയ്യാറായില്ലന്നും മോദി പറഞ്ഞു. പക്ഷേ ഞാൻ തീർച്ചയായും ദർശനം നടത്തുമെന്നും മോദി പറഞ്ഞു.

ദില്ലിയിലെ ഒരു കുടുംബമാണ് പഞ്ചാബ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപിക്ക് അവസരം നല്‍കുകയാണെങ്കില്‍ അടുത്ത അഞ്ചുവര്‍ഷം പഞ്ചാബിനെ മികച്ച രീതിയില്‍ മാറ്റിയെടുക്കുമെന്ന് മോദി അവകാശപ്പെട്ടു. മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിംഗ് എന്‍.ഡി.എയ്ക്ക് ഒപ്പമുള്ളത് ബി.ജെ.പിക്ക് കൂടുതല്‍ ശക്തി പകരുമെന്നും മോദി കൂട്ടിച്ചേർത്തു.

Related Articles

Latest Articles