Tuesday, September 22, 2026

അരിക്കൊമ്പന് സുഖം…! ആരോഗ്യവാനാണെന്ന് വനം വകുപ്പ്,തുമ്പിക്കൈയിലെ മുറിവ് ഉണങ്ങുന്നു,നിരീക്ഷണം തുടരും

മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ തുറന്നു വിട്ട അരിക്കൊമ്പൻ ഇപ്പോൾ ആരോഗ്യവാനാണെന്നും തുമ്പിക്കൈയിലെ മുറിവ് ഉണങ്ങുന്നുവെന്നും വനം വകുപ്പ് വ്യക്തമാക്കി.ആനയിപ്പോൾ കോതയാറിൽ ഡാമിനോട് ചേര്‍ന്നുള്ള പ്രദേശത്ത് തുടരുകയാണ്.ആനയെ നിരീക്ഷിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ കുതിരവട്ടി മേഖലയിൽ തുടരുകയാണ്.അരിക്കൊമ്പൻ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വനംവകുപ്പ് പുറത്തുവിട്ടിരുന്നു.

അപ്പർ കോതയാർ മുത്തുകുഴി വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങൾ വൈറലാവുകയാണ്. തമിഴ്‌നാട് വനംവകുപ്പ് ചീഫ് സെക്രട്ടറി സുപ്രിയ സാഹു. ട്വിറ്ററിലൂടെയാണ് ഇവർ വീഡിയോ പുറത്തുവിട്ടത്. കോതയാർ ഡാമിന് സമീപം പുല്ല് വെള്ളത്തിൽ കഴുകി തിന്നുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അരിക്കൊമ്പൻ ശാന്തനാണെന്നും സുപ്രിയ സാഹു പറയുന്നു

Related Articles

Latest Articles