Monday, December 22, 2025

അരിക്കൊമ്പനെ പിടികൂടാന്‍ നടപടിയുമായി വനം വകുപ്പ് ; 301 കോളനിയില്‍ കൂടൊരുക്കും

ഇടുക്കി: ഇടുക്കിയിലെ ഒറ്റയാന്‍ അരിക്കൊമ്പനെ പിടികൂടാൻ നടപടി ആരംഭിച്ച് വനം വകുപ്പ്. ആനയെ പിടികൂടുന്നതിനായി 301 കോളനിയില്‍ കൂടൊരുക്കി. നടപടി ആരംഭിയ്ക്കുന്നതിന് മുന്നോടിയായി വനം വകുപ്പ് ഉന്നത തല യോഗം ചേർന്നിരുന്നു.

ജനവാസ മേഖലയായ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ, സ്ഥിരം സാന്നിധ്യമാണ് അരിക്കൊമ്പന്‍. ഒരുപാട് നാളുകളായി ഒറ്റയാന്റെ ആക്രമണത്തിൽ ബുദ്ധിമുട്ടുകയാണ് ജനങ്ങൾ. വനം വകുപ്പ് വാച്ചര്‍ ശക്തിവേല്‍ കൊല്ലപെട്ടതിനെ തുടര്‍ന്ന് വലിയ പ്രതിഷേധം മേഖലയില്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സിസിഎഫ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ്, അരിക്കൊമ്പനെ പിടികൂടാന്‍ ഉത്തരവായത്. ആന സ്ഥിരമായി എത്തുന്ന ചിന്നക്കനാലിലെ 301 കോളനികൾ കേന്ദ്രീകരിച്ചാണ് നടപടി നടപ്പിലാക്കുന്നത്. അരികൊമ്പനെ പിടികൂടിയ ശേഷം കോടനാട്ടിലേയ്‌ക്കോ, റേഡിയോ കോളര്‍ ഘടിപ്പിച്ച് പെരിയാര്‍ വന്യ ജീവി സങ്കേതത്തിലേയ്‌ക്കോ മാറ്റുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Related Articles

Latest Articles