കേപ്ടൗണ്‍: ടി20 വനിതാ ലോകകപ്പില്‍ ഇന്ന് ഇന്ത്യ -ഓസ്‌ട്രേലിയ സെമിഫൈനൽ മത്സരം. ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. കേപ്ടൗണില്‍ വൈകിട്ട് ആറരയ്ക്കാണ് മത്സരം ആരംഭിക്കുക.
ഓസ്‌ട്രേലിയക്കെതിരായ പോരാട്ടം ഇന്ത്യക്ക് നിർണായകമാവും. മികച്ച പ്രകടനം കാഴ്ച്ചവച്ചാലെ ഇന്ത്യക്ക് ഓസീസിനെ തകർക്കാൻ സാധിക്കു.
മൂന്ന് വര്‍ഷം മുന്‍പ് ഇന്ത്യയും ഓസ്‌ട്രേലിയയും നേർക്കുനേർ വന്ന മത്സരത്തിൽ ഇന്ത്യയെ തോല്‍പിച്ച് ഓസീസ് വനിതകള്‍ അഞ്ചാം കിരീടം സ്വന്തമാക്കിയിരുന്നു. ഏറ്റവുമൊടുവില്‍ ഏറ്റുമുട്ടിയ അഞ്ചു മത്സരങ്ങളുടെ പരമ്പരയും 4-1ന് ഓസീസ് സ്വന്തമാക്കിയിരുന്നു. ഓപ്പണർമാരായ സ്മൃതി മന്ദാനയുടെയും ഫെഷാലി വര്‍മയുടെയും പ്രകടനം നിർണായകമാവും.
ഹര്‍മന്‍പ്രീതും ജമെയ്മ റോഡ്രിഗസും അടക്കമുള്ള മദ്ധ്യനിരയുടെ സ്ഥിരതയില്ലായ്മ ഇന്ത്യക്ക് ആശങ്കയാണ്. ഗ്രൂപ്പില്‍ എല്ലാ കളിയും ജയിച്ചാണ് ഓസീസ് സെമി കളിക്കാനിറങ്ങുന്നത്. ആയതിനാൽ
തന്നെ ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനൽ മത്സരം ഇന്ത്യക്ക് ഫൈനലിന് തുല്യമാണ്.

