Wednesday, January 7, 2026

ഫോറസ്റ്റ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ ചെമ്മണൂരില്‍ പുഴയിലേക്ക് ഫോറസ്റ്റ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അട്ടപ്പാടി മുക്കാലി സ്വദേശി ഉബൈദ് ആണ് മരിച്ചത്. ഡിസംബര്‍ 24 നാണ് അപകടം ഉണ്ടായത്. കൈവരിയില്ലാത്ത പുഴയിലേക്ക് ജീപ്പ് മറഞ്ഞാണ് അപകടം ഉണ്ടായത്.

ഗുരുതരമായി പരിക്കേറ്റ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ശര്‍മ്മിള ജയറാം ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. കൈവരിയില്ലാത്ത പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിഞ്ഞ ജീപ്പ് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും ഉടനെ ആശുപത്രിയിലെത്തിച്ചിരുന്നു. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ശര്‍മ്മിള ജയറാമിനും ഗുരുതരമായ പരിക്കാണ് ഉള്ളത്.

Related Articles

Latest Articles