വയനാട് : അമ്പലവയൽ അമ്പൂത്തി ഭാഗത്ത് കെണിയിൽപെട്ട് ചത്ത കടുവയെ കുറിച്ച് വനം വകുപ്പിന് ആദ്യമായി വിവരം നൽകിയ ഹരികുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ അനുശോചനം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹരികുമാറിനോടും വിവരങ്ങൾ അന്വേഷിച്ചിരുന്നു. ഹരികുമാർ കേസിൽ പ്രതിയല്ലെന്നും അറിയിച്ചു. ഹരികുമാർ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം പോലീസ് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഹരികുമാറിന്റെ ആത്മഹത്യയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണങ്ങൾ ഉയരുന്നുണ്ട്. ഈ ആരോപണം സംബന്ധിച്ച് വനം വിജിലൻസ് വിഭാഗം അന്വേക്ഷണം തുടങ്ങിയിട്ടുണ്ട്. വനം വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു .

