Saturday, October 3, 2026

വനത്തിൽ അതിക്രമിച്ച് കയറി തീറ്റയെടുത്തതിന് ആനയെ വനപാലകര്‍ അറസ്റ്റ് ചെയ്തു ,സംഭവം പെരിന്തല്‍മണ്ണയില്‍ ; ഇത്തരം അറസ്റ്റ് വനംവകുപ്പിന്‍റെ ചരിത്രത്തില്‍ ആദ്യം

പെരിന്തല്‍മണ്ണ- വനത്തിൽ അതിക്രമിച്ച് കയറിയ ആനയെ വനപാലകർ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ പട്ടിക്കാട് പാമ്പാട്ടിയിലെ തേക്കിൻതോട്ടത്തിൽ കയറിയ കുഴൂർ സ്വാമിനാഥൻ എന്ന ആനയെയാണ് വാണിയംപാറ ഡെപ്യൂട്ടി റേഞ്ചർ സി.ഒ സെബാസ്റ്റ്യനും സംഘവും അറസ്റ്റ് ചെയ്തത്. വനംവകുപ്പിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ആനയെ വനപാലകർ അറസ്റ്റ് ചെയ്യുന്നത്.

തേക്കിൻതോട്ടത്തിലെ അഞ്ച് പനകൾ വെട്ടിയിടുകയും നാലു പനകളുടെ മുഴുവൻ ഇലകളും ആനയെക്കൊണ്ട് എടുപ്പിക്കുകയും ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ വനപാലകർ ആനയ്ക്കൊപ്പം പാപ്പാൻമാർ ഉൾപ്പടെ മറ്റ് മൂന്നു പേരെകൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.പന മുറിച്ച കേസിൽ പഴയന്നൂർ സ്വദേശി സുമേഷ്, കാവിശേരി സ്വദേശികളായ പ്രതിൻ, മോഹൻരാജ്, ആനയെ പാട്ടത്തിനെടുത്ത ആൽപ്പാറ സ്വദേശി അനീഷ് എന്നിവരാണ് അറസ്റ്റിലായത്.

Related Articles

Latest Articles