Tuesday, May 14, 2024
spot_img

മുൻ എറണാകുളം കളക്ടർ രേണു രാജ്, വയനാട് കളക്ടറായി ചുമതലയേറ്റു

കൽപറ്റ : വയനാട് ജില്ലയുടെ 34-ാമത് കളക്ടറായി ഡോ.രേണു രാജ് ചുമതലയേറ്റു. ഇന്ന് രാവിലെ 10 മണിക്ക് കളക്ടറേറ്റിലെത്തിയ രേണു രാജിനെ എഡിഎം എന്‍.ഐ.ഷാജുവും ജീവനക്കാരും ചേർന്ന് ഔദ്യോഗികമായി സ്വീകരിച്ചു. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് എറണാകുളം ജില്ലാ കലക്ടറായിരുന്ന രേണു രാജിനെ കഴിഞ്ഞയാഴ്ച വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്.

സ്ഥലംമാറ്റം സർക്കാർ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്വാഭാവികമാണെന്നു ചുമതലയേറ്റ ശേഷം രേണു രാജ് പറഞ്ഞു. ബ്രഹ്മപുരം വിഷയത്തിൽ കളക്ടർ എന്ന നിലയിൽ തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തുവെന്നും ഇനി വയനാട് ജില്ലയുടെ വികസന പ്രവർത്തങ്ങൾക്കായി പ്രവർത്തിക്കുമെന്നും രേണു രാജ് വ്യക്തമാക്കി. ജില്ലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ആദിവാസി ക്ഷേമം, ആരോഗ്യ രംഗത്തെ വികസന പ്രവര്‍ത്തനങ്ങൾ തുടങ്ങിയവയ്ക്കും മുന്‍ഗണന നല്‍കുമെന്ന് പറഞ്ഞ കളക്‌ടർ ജില്ലയുടെ വികസന പ്രവര്‍ത്തലങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം ആവശ്യപ്പെട്ടു.

Related Articles

Latest Articles