Tuesday, May 14, 2024
spot_img

എനിക്കും പഠിക്കണം …! ക്ലാസ്സ് മുറിയിലേക്ക് ഓടിക്കയറി മുള്ളൻ പന്നി ;പരിഭ്രാന്തിയിൽ വിദ്യാർത്ഥികൾ, പൂട്ടിയിട്ട് ഹെഡ്മിസ്ട്രസ്സ്

തിരുവനന്തപുരം: കഠിനംകുളം ഗവ എൽ.പി സ്കൂളിലെ ക്ലാസ് മുറിയിലേക്കാണ് മുള്ളന്‍ പന്നി ഓടിക്കയറിയത്.ഓടിക്കയറിയ മുള്ളൻ പന്നി ഏറെ നേരം വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും ഭീതി പരത്തിയിരുന്നു. പിന്നീട് സ്കൂളിനുള്ളിലെ ടോയ്‍ലറ്റിനുള്ളില്‍ കയറിയ മുള്ളൻ പന്നിയെ ഹെഡ്മിസ്ട്രസ്സ് പൂട്ടിയിടുകയായിരുന്നു.പിന്നീട് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പിടികൂടി.സ്കൂളിൽ പൊതുപരിപാടി നടക്കുന്നതിനാൽ ഈസമയം വിദ്യാർത്ഥികളും അദ്ധ്യാപകരും ഓഡിറ്റോറിയത്തിലായിരുന്നു.

പാലോട് ചെക്കോണം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തിയാണ് ടോയ്ലറ്റിന് മുന്നില്‍ കൂട് സ്ഥാപിച്ച ശേഷം പന്നിയെ പിടികൂടിയത്. മുള്ളൻ പന്നിയെ രാത്രി 9.30 ഓടെയാണ് കൂടിനുള്ളിലേക്ക് കയറ്റാനായത്. ഏകദേശം നാല് വയസ്സ് പ്രായമുള്ളതാണ് മുള്ളൻ പന്നിയെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടികൂടിയ മുള്ളൻ പന്നിയെ പാലോട് റേഞ്ചിലെ കാട്ടിൽ തുറന്ന് വിടും.

Related Articles

Latest Articles