ദില്ലി: കോൺഗ്രസിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഒടുവിലായി 40 വർഷത്തെ സേവനത്തിനൊടുവിൽ മുൻ ഗോവ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ലൂസിഞ്ഞോ ഫലേറോയും പാർട്ടി വിട്ടു. അദ്ദേഹം നാളെ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നാണ് സൂചന.
മഹിള കോൺഗ്രസ് ദേശീയ അദ്ധ്യക്ഷയായിരുന്ന സുഷ്‌മിത ദേബിന് ശേഷം കോൺഗ്രസ് വിട്ട് ടി.എം.സിയിലേക്ക് ചേക്കേറുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് ഇദ്ദേഹം. അതേസമയം മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി ദിവസങ്ങൾക്ക് മുൻപ് സജീവ രാഷ്ട്രീയം ഉപേക്ഷിച്ചിരിന്നു. രാഷ്ട്രീയം തനിക്ക് ഇണങ്ങുന്നതല്ലെന്നും ഇഷ്ടമുള്ള കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കാനാണ് ആഗ്രഹമെന്നും ശര്‍മിഷ്ഠ വ്യക്തമാക്കി ശര്‍മിഷ്ഠയുടെ സഹോദരനും കോണ്‍ഗ്രസ് മുന്‍ എംപിയുമായ അഭിജിത്ത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
പഴയ കോൺഗ്രസ് നേതാക്കളുടെ പാർട്ടികൾ പല സംസ്ഥാനങ്ങളിലും പ്രമുഖ രാഷ്ട്രീയ ശക്തികളാണ്. ബംഗാളിൽ മമതാ ബാനർജി, ആന്ധ്രയിൽ ജഗമോഹൻ റെഡ്ഡി, തെലങ്കാനയിൽ ചന്ദ്രശേഖര റാവു എന്നീ പഴയ കോൺഗ്രസുകാരാണ് ഭരിക്കുന്നത്. മഹാരാഷ്ടയിൽ ശരദ് പവാറിന്റെ എൻ.സി.പി. പഴയ കോൺഗ്രസുകാരാണ്.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…