ദില്ലി: മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ അംഗവുമായ കനയ്യ കുമാറിന്റെ കോണ്‍ഗ്രസ്സ് മാറ്റത്തോട് പ്രതികരിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ. കനയ്യ കുമാറിന്റെ നടപടി കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആളുകൾ വരുകയും വഞ്ചിച്ച് പോകുകയും ചെയ്യും. സിപിഐ മുന്നോട്ട് പോകുക തന്നെ ചെയ്യും. കനയ്യയുടെ നടപടി സിപിഐ- കോൺഗ്രസ് സഹകരണത്തെ ബാധിക്കില്ലെന്നും രാജ പറഞ്ഞു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ജെ.എന്‍.യു സമരം ആരംഭിച്ചത്. സെപ്തംബര്‍ ആദ്യം ചേര്‍ന്ന സി.പി.ഐ ദേശീയ യോഗത്തില്‍ കനയ്യ പങ്കെടുത്തിരുന്നു. ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും കനയ്യ ഉയര്‍ത്തിയിരുന്നില്ല. അഭ്യൂഹം ഉണ്ടായപ്പോള്‍ പോലും പാര്‍ട്ടി വിടുന്ന കാര്യം കനയ്യ പറഞ്ഞില്ല. കനയ്യ സ്വയം പുറത്തു പോയതാണ്. കനയ്യ പാര്‍ട്ടിയോട് സത്യസന്ധത കാണിച്ചില്ലെന്നും ഡി.രാജ പറഞ്ഞു. വ്യക്തിത്വങ്ങളുടെ തണലിലല്ല പാര്‍ട്ടി എന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കനയ്യ പാർട്ടിയെ വഞ്ചിച്ചു എന്ന അഭിപ്രായം തനിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. കനയ്യയുടേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന രാജയുടെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം.
അതേസമയം കോണ്‍ഗ്രസില്‍ ചേരുന്നതിനായി കനയ്യകുമാര്‍ എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നു. കനയ്യ കുമാറിനെയും ജിഗ്നേഷ് മെവാനിയേയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അംഗത്വം നല്‍കി സ്വീകരിക്കും.
കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…
ഭാരതീയ ജനതാ പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിലും രാജ്യത്തിന്റെ രാഷ്ട്രീയ ഗതിമാറ്റുന്നതിലും ചരിത്രപരമായ പങ്കുവഹിച്ച മുതിർന്ന രാഷ്ട്രതന്ത്രജ്ഞനും ഭാരതരത്നവുമായ എൽ.കെ. അദ്വാനി…
ആർഷഭാരത പൈതൃകത്തിന്റെ പ്രൗഢിയും യുക്തിചിന്തയിലധിഷ്ഠിതമായ ആത്മീയതയും നെഞ്ചിലേറ്റിയ മഹാനായ യുഗപുരുഷൻ സ്വാമി ദയാനന്ദ സരസ്വതിയുടെ നിർവാൺ ദിവസ് രാജ്യമെമ്പാടും ഭക്തിനിർഭരമായി…
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…