Friday, May 17, 2024
spot_img

ഇരുപത് വർഷം കശ്മീർ പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ ജെയ്ഷെ മുഹമ്മദ് ഭീകരൻ അറസ്റ്റിൽ; ഭീകരനെ കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ…

ശ്രീനഗർ: ഇരുപത് വർഷം കശ്മീർ പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ ജെയ് ഷെ മുഹമ്മദ് ഭീകരൻ (Terrorist Arrested In Kashmir) പിടിയിൽ. നൗഗാം സ്വദേശിയായ ബഷീർ അഹമ്മദ് എലിയാസ് ജാഫർ ഖാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ നിന്നാണ് കശ്മീർ പോലീസ് ഭീകരനെ പിടികൂടിയത്.

ഭീകരനെ കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ

കഴിഞ്ഞ 20 വർഷമായി ഒളിവിലായിരുന്ന ഇയാളെ ആസൂത്രിതമായ നീക്കത്തിലൂടെയാണ് ജമ്മു പോലീസിന് (Jammu Security Force) പിടികൂടാൻ സാധിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മർവയിലെ വിവിധ ഇടങ്ങളിൽ പോലീസ് നടത്തിയ റെയ്ഡിന് ഒടുവിലാണ് ബഷീറിനെ പിടികൂടിയത്. 2001-ൽ മാർവ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലെ പ്രതിയാണ് അഹമ്മദ് എലിയാസ് ജാഫർ എന്ന് പോലീസ് വ്യക്തമാക്കി. കശ്മീരിലുൾപ്പെടെ സൈന്യവും പോലീസും ഭീകരർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഉറി മേഖലയിൽ ഇക്കഴിഞ്ഞ ദിവസം ഭീകരർ നുഴഞ്ഞുകയറിയതായി കണ്ടെത്തിയതിനെ തുടർന്ന് ശക്തമായ തിരച്ചിലാണ് സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. മൂന്ന് ഭീകരരെ സുരക്ഷാ സേന കഴിഞ്ഞ ദിവസം വധിക്കുകയും ചെയ്തിരുന്നു.

buy windows 10 home

Related Articles

Latest Articles