Thursday, January 8, 2026

പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടി; സോണിയയുടെ വിശ്വസ്തനായിരുന്ന മുൻ കേന്ദ്രമന്ത്രി പാർട്ടി വിട്ടു

ദില്ലി: നിയമ സഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടിയായി മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അശ്വനി കുമാർ പാർട്ടി വിട്ടു. സംസ്ഥാന കോൺഗ്രസിൽ ഒതുക്കപ്പെട്ട സാഹചര്യമാണുള്ളതെന്നും പാർട്ടി വിടുന്നുവെന്നും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. യുപിഎ സർക്കാരിന്റെ കാലത്ത് നിയമമന്ത്രിയായിരുന്നു അദ്ദേഹം. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ 46 വർഷങ്ങൾ കോൺഗ്രെസ്സിനോടൊപ്പം നിന്ന നേതാവാണ് അശ്വനികുമാർ. മുൻകാലങ്ങളിൽ പാർട്ടി തനിക്ക് നൽകിയ പരിഗണനക്ക് നന്ദി പറയുന്നതായും പൊതുപ്രവർത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വിശ്വസ്തനായ നേതാവായിരുന്നു അശ്വനി കുമാർ. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും വിമത സ്വരം ഉയർത്താത്ത നേതാവ്. കോൺഗ്രസിലെ 23 നേതാക്കൾ അടുത്തിടെ പാർട്ടിയിൽ തിരുത്തൽ ആവശ്യപ്പെട്ട് ശബ്ദമുയത്തിയപ്പോഴും അശ്വനികുമാർ സോണിയയോടൊപ്പമായിരുന്നു.

Related Articles

Latest Articles