Saturday, December 13, 2025

മാർസെലോയുടെ ഫൗൾ ; അർജന്റീന പ്രതിരോധ താരത്തിന്റെ കാൽ ഒടിഞ്ഞുതൂങ്ങി

ബ്യൂനസ് ഐറിസ് : മറഡ‍ോണ സ്റ്റേഡിയത്തിൽ നടന്ന കോപ ലിബർട്ടറോസ് മത്സരത്തിനിടെ ബ്രസീൽ താരം മാർസെലോയുടെ ഫൗളിൽ അര്‍ജന്റീന പ്രതിരോധ താരത്തിന്റെ കാലൊടിഞ്ഞു തൂങ്ങി. അർജന്റീനോസ് ജൂനിയേഴ്സ് ടീമിന്റെ പ്രതിരോധ താരം ലുസിയാനോ സാഞ്ചസിനാണു ഗുരുതരമായി പരിക്കേറ്റത്. മാർസെലോയുടെ ഫൗളിൽ സാഞ്ചസിന്റെ കാൽമുട്ടിനു താഴേക്കുള്ള ഭാഗമാണ് ഒടിഞ്ഞത്.

ഉടൻ തന്നെ സാഞ്ചസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബ്യൂനസ് ഐറിസിൽ ഇന്നലെ നടന്ന മത്സരത്തിനിടെയാണ് സംഭവം. മാര്‍സെലോ ഫൗളിന്റെ പേരിൽ ചുവപ്പുകാർഡ് കണ്ടുപുറത്തുപോയി. നിറഞ്ഞ കണ്ണുകളോടെയാണ് മാർസെലോ ഗ്രൗണ്ട് വിട്ടത്. പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രതികരണവുമായി താരം രംഗത്തു വന്നു.

‘‘അദ്ദേഹത്തെ പരുക്കേൽപിക്കാൻ ഞാൻ‌ ഉദ്ദേശിച്ചിരുന്നില്ല. എത്രയും പെട്ടെന്നു പരിക്കുമാറി കരുത്താർജിക്കട്ടെ.’’– മാർസെലോ കുറിച്ചു.

Related Articles

Latest Articles