Sunday, April 28, 2024
spot_img

കുട്ടികളുടെ ഇന്റർനെറ്റ് അടിമത്തം കുറയ്ക്കുക; കുട്ടികൾക്ക് രാത്രി മൊബൈൽ ഫോണും നെറ്റുമില്ല; നിയമവുമായി ചൈന; പിന്നിൽ ഈ കൊടും ചതി !

ബെയ്ജിങ് : തുഗ്ലക്ക് പരിഷ്കാരങ്ങൾ കടുപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ ഉത്തര കൊറിയയെ വെല്ലുന്ന പ്രകടനമാണ് ചൈന വർഷങ്ങളായി നടത്തുന്നത്. കുട്ടികളുടെ ഇന്റർനെറ്റ് അടിമത്തം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കടുത്ത നിയമവുമായാണ് ഭരണകൂടത്തിന്റെ ഇത്തവണത്തെ വരവ്. ഈ നിയമ പ്രകാരം 18 വയസ്സിൽ താഴെയുള്ള എല്ലാവർക്കും രാത്രി 10 മുതൽ രാവിലെ 6 മണി വരെ മൊബൈൽഫോൺ വഴി ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനു കർശന നിയന്ത്രണമുണ്ടാകും. സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കുന്നതും ഈ നിയമത്തിന്റെ ലക്ഷ്യമാണ്. 8 വയസ്സു വരെയുള്ളവർക്കു ദിവസം പരമാവധി 40 മിനിറ്റ് മാത്രമാണ് ഫോൺ ഉപയോഗിക്കാൻ അനുവാദം. പ്രായത്തിനനുസരിച്ച് ചെറിയ ഏറ്റക്കുറച്ചിലുണ്ടാകും. 16–17 വയസ്സുള്ളവർക്കു രണ്ടു മണിക്കൂർവരെ ഫോൺ ഉപയോഗിക്കാം. പൊതുജനാഭിപ്രായം അറിഞ്ഞശേഷം സെപ്റ്റംബർ രണ്ടിനു പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണു റിപ്പോർട്ട്. എന്നാൽ മാതാപിതാക്കളുടെ ഫോണുകൾക്ക് നിയന്ത്രണമില്ലാത്തതിനാൽ ഈ നിയമം പ്രാവർത്തികമാകുമോ എന്നാണ് ഇപ്പോൾ ജനങ്ങൾ ചോദിക്കുന്നത്.

അതേസമയം ലോകത്തിൽതന്നെ ഏറ്റവും കടുപ്പമേറിയ ഇന്റർെനറ്റ് നിയന്ത്രണ നിയമമാണിതെന്നാണു ടെക് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. എന്നാൽ നിയമ വിദഗ്ദർ അഭിപ്രായപ്പെടുന്നത് ചൈനീസ് ഭരണകൂടത്തിന്റെ വൻ ചതിയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ്. കുട്ടികളുടെ ഫോണുകൾക്ക് നിയന്ത്രണം വരുമ്പോൾ സ്വാഭാവികമായും കുട്ടികൾ മാതാപിതാക്കളുടെ ഫോണുകൾ ഉപയോഗിക്കും. അപ്പോൾ ഇക്കാര്യം ഉന്നയിച്ച് മാതാപിതാക്കളുടെ ഫോണുകൾക്ക് നിലവിൽ അനുവദിച്ചിരിക്കുന്ന ഇളവുകൾ കൂടി പിൻവലിക്കാൻ സർക്കാരിനാകും. ഇതോടെ ഭരണകൂടത്തിന്റെ കൊള്ളരുതായ്മകൾ ജനങ്ങളിൽ നിന്ന് സമർഥമായി ഒളിപ്പിക്കാനുമാകും.

Related Articles

Latest Articles