Monday, May 6, 2024
spot_img

മണിപ്പൂർ കലാപം; 14,000 സ്‌കൂൾ കുട്ടികളെ മാറ്റിപ്പാർപ്പിച്ചു; വിദ്യാർത്ഥികൾ അടുത്തുള്ള സ്‌കൂളിൽ സൗജന്യ പ്രവേശനം നേടിയിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണാ ദേവി

മണിപ്പൂരിലെ കലാപത്തെത്തുടർന്ന് 14,000 സ്‌കൂൾ കുട്ടികളെ മാറ്റിപ്പാർപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതിൽ 93 ശതമാനത്തിലധികം കുട്ടികളും അടുത്തുള്ള സ്‌കൂളിൽ ചേർന്നിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണാ ദേവി രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.

മാറ്റിപാർപ്പിച്ച വിദ്യാർത്ഥികളിൽ 93.5 ശതമാനവും അടുത്തുള്ള സ്‌കൂളിൽ സൗജന്യമായി പ്രവേശനം നേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മെയ് 3ന് മണിപ്പൂരിൽ നടന്ന വംശീയ സംഘർഷത്തിന് ശേഷം 160ലധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

Related Articles

Latest Articles