International

ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട താലിബാൻ ഡെപ്യൂട്ടി ഗവർണറുടെ സംസ്‌കാര ചടങ്ങുകൾക്കിടെ പള്ളിയിൽ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിലെ ബദാക്ഷനിലെ ഡെപ്യൂട്ടി ഗവർണറുടെ സംസ്‌കാര ചടങ്ങുകൾക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിലെ ഫൈസാബാദിലെ ഹെസ-ഇ-അവാൽ പ്രദേശത്തെ നബവി പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. സംസ്ഥാന തലസ്ഥാനമായ ഫൈസാബാദിലാണ് സ്‌ഫോടനമുണ്ടായതെന്ന് താലിബാന്റെ ബദാക്ഷന്റെ കമ്മ്യൂണിക്കേഷൻസ് ആൻഡ് കൾച്ചറൽ ഡിപ്പാർട്ട്‌മെന്റ് തലവൻ മസുദ്ദീൻ അഹമ്മദി സ്ഥിരീകരിച്ചു.

സംഭവത്തിൽ അഫ്ഗാൻ അധികൃതരുടെ ശക്തമായ പ്രതികരണം ഉണ്ടായി. അഹമ്മദിയുടെ അഭിപ്രായത്തിൽ, ഈ സംഭവത്തിൽ മരിച്ചവരുടെ യഥാർത്ഥ എണ്ണം ഇനിയും കണ്ടെത്താനായിട്ടില്ല.

ബദക്ഷാൻ പ്രവിശ്യയുടെ തലസ്ഥാനമായ ഫൈസാബാദിലെ ഹെസാ-ഇ അവാൽ പരിസരത്തുള്ള നബവി പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തെ മുൻ അഫ്ഗാൻ പ്രസിഡന്റ് ഹമീദ് കർസായി ഒരു ട്വീറ്റിൽ ശക്തമായി അപലപിച്ചു.കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതിനിടയിൽ സ്ഫോടനത്തെ മനുഷ്യ-ഇസ്ലാമിക മാനദണ്ഡങ്ങൾക്കെതിരായ ഭീകരവാദമെന്നാണ് കർസായി വിശേഷിപ്പിച്ചത്.

അഫ്ഗാനിസ്ഥാനിലെ ബദാക്ഷാൻ പ്രവിശ്യയിൽ ചൊവ്വാഴ്ച്ച നടന്ന സ്‌ഫോടനത്തിലാണ് ഡെപ്യൂട്ടി ഗവർണർ നിസാർ അഹമ്മദ് അഹ്മദിയും ഡ്രൈവറും കൊല്ലപ്പെട്ടത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റ് സ്ഫോടനത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്തിട്ടുണ്ട്.

Anandhu Ajitha

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

1 hour ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

2 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

2 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

3 hours ago