Tuesday, September 29, 2026

സാമ്പത്തിക ബാദ്ധ്യത മൂലം വീണ്ടും കൂട്ട ആത്മഹത്യ: നാലംഗ കുടുംബം വീടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: പെരുമ്പാവൂരില്‍ നാലംഗ കുടുംബത്തെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടില്‍ ബിജു(45), ഭാര്യ അമ്പിളി(40), മക്കളായ ആദിത്യന്‍, അര്‍ജ്ജുന്‍ എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബിജുവിന്റെയും, ഭാര്യയുടെയും മൃതദേഹം കിടപ്പു മുറിയിലും, മക്കളുടേത് ഹാളിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടുകളില്‍ ചിട്ടി കേന്ദ്രീകരിച്ച് നടത്തി വന്നയാളാണ് ബിജു. ചിട്ടി നടത്തിപ്പില്‍ ബിജുവിന് ഏകദേശം മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles