Saturday, June 15, 2024
spot_img

ജാഗ്രതാ നിര്‍ദേശം: മുല്ലപ്പെരിയാര്‍ ഡാമില്‍ നാല് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി

ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ കൂടുതൽ ഷട്ടറുകൾ ഉയർത്തി. നിലവിൽ നാല് സ്പില്‍വെ ഷട്ടറുകള്‍ കൂടിയാണ് ഉയര്‍ത്തിയത്. ഇതേതുടർന്ന് പെരിയാറിന് തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.

നിലവില്‍ 2401 അടിയാണ് ജലനിരപ്പ്. അതേസമയം വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും ജലം ഒഴുകി എത്തുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നുവരികയാണ്. ഈ സാഹചര്യത്തിലാണ് ഇടുക്കി ഡാമില്‍ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മാത്രമല്ല ഇതിന്റെ അടിസ്ഥാനത്തിൽ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Related Articles

Latest Articles