Saturday, October 10, 2026

മഹാരാഷ്‌ട്രയിൽ ഭീതിപടർത്തി ഒമിക്രോൺ: രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, രാജ്യത്ത് രോഗികളുടെ എണ്ണം 23 ആയി

മുംബൈ: മഹാരാഷ്‌ട്രയിൽ രണ്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നും അമേരിക്കയില്‍ നിന്നും എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി.

ദക്ഷിണാഫ്രിക്കയിൽ നിന്നും അമേരിക്കയിൽ നിന്നും എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 23 ആയി ഉയർന്നെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഇതോടെ ഒമിക്രോൺ രോഗബാധിതരുടെ എണ്ണം 23 ആയി.

അതേസമയം ഗുജറാത്തില്‍ ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ ഭാര്യയും ഭാര്യാ സഹോദരനും കോവിഡ് പോസിറ്റിവ് ആയി. ഇവരുടെ സാംപിളുകള്‍ ജീനോം സീക്വന്‍സിങ്ങിനായി അയച്ചു. ഇരുവരെയും ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാജസ്ഥാനിൽ ഒരു കുടുംബത്തിലെ ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൂടാതെ മഹാരാഷ്‌ട്രയിൽ ഏഴ് പേർക്കും, ദില്ലിയിൽ ഒരാൾക്കും ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഹാരാഷ്‌ട്രയിലെ ഡോംബിവിലി, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിലും ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

Related Articles

Latest Articles