Saturday, January 10, 2026

പോലീസുകാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; 10 ഉം 17 ഉം വയസുള്ള കുട്ടികളുൾപ്പെടെ നാലുപേർ അറസ്റ്റിൽ

ചെന്നൈ: ചെന്നൈയിൽ എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയ (SI Murder) സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. പത്തും പതിനേഴും വയസുള്ള കുട്ടികൾ ഉൾപ്പടെയുള്ള സംഘമാണ് പിടിയിലായത്. നേവൽ സിൽക്ക് പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായ ഭൂമിനാഥൻ (56). ശനിയാഴ്ച രാത്രിയാണ് പട്രോളിങ്ങിനിടെ കൊല്ലപ്പെട്ടത്. ആടിനെ മോഷ്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയത്.
സംശയാസ്പദമായ രീതിയിൽ മോഷാടാക്കളെ കണ്ട എസ്‌ഐ ഭൂമിനാഥൻ ഇത് ചോദ്യം ചെയ്തിരുന്നു.മൂന്ന് ബൈക്കുകളിൽ ആടുകളുമായി എത്തിയ അഞ്ചംഗ സംഘത്തോട് വാഹനം നിർത്താൻ എസ്‌ഐ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ സംഘം ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചതോടെ ഇരുചക്രവാഹനത്തിൽഎസ്‌ഐ ഇവരെ പിന്തുടരുകയായിരുന്നു. ഓടിരക്ഷപ്പെട്ട സംഘത്തിലെ രണ്ടുപേരെ കളമാവൂർ റെയിൽവേ ഗേറ്റിന് സമീപം പള്ളാട്ടുപട്ടി ഗ്രാമത്തിൽ വെച്ച് എസ്‌ഐയുടെ നേതൃത്വത്തിൽ പിടികൂടി. തുടർന്ന് രക്ഷപ്പെട്ട ബാക്കി അംഗങ്ങൾ തിരിച്ചെത്തി എസ്‌ഐയെ ആക്രമിക്കുകയും വെട്ടിപരിക്കേൽപ്പിക്കുകയുമായിരുന്നു. എസ്‌ഐ മരിച്ചെന്ന് ഉറപ്പാക്കിയ സംഘം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇന്നലെ മുതൽ എട്ട് സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. മൊബൈൽ സിഗ്നലുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Related Articles

Latest Articles